2013 ജൂൺ 14, വെള്ളിയാഴ്‌ച

ശ്രീ വെള്ളലത്ത് ശിവക്ഷേത്രം

ശ്രീ വെള്ളലത്ത് ശിവക്ഷേത്രം 
റൂട്ട്:- പയ്യന്നൂരിൽ നിന്നും 1 2 കിമി വടക്ക് കിഴക്ക് അലക്കയം പാലം സ്റ്റോപ്പിൽ നിന്നും 2 കിമി 

പ്രതിഷ്ഠ ശിവൻ സ്വയംഭൂ പഴക്കമുണ്ട് 
ഉപ പ്രതിഷ്ഠകൾ ഗണപതി ,ദക്ഷിണാമൂർത്തി ,ശാസ്ത,നാഗം ഭൂതം(പീഠം) ബ്രമ്മ രക്ഷസ്സ്(വിഗ്രഹം ) 

ദർശനസമയം 6 - 10.30   am ,5 - 8 pm 
മുഖ്യ വഴിപാടുകൾ വെള്ള നിവേദ്യം ,ശർക്കരപ്പായസം ,നെയ്യ്പായസം, പാൽപ്പായസം,നെയ്യപ്പം  

പ്രധാന  ആഘോഷം ശിവരാത്രി 
വില്വമംഗലം സ്വാമിയാർ പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം കൂത്തമ്പലത്തിന്റെ കിഴക്ക് ഭാഗത്തുള്ള തറയിൽ തപസ്സു ചെയ്ത്   മോക്ഷം നേടി .എല്ലാ വർഷവും ശ്രീ ഭൂതബലി നടത്തുമ്പോൾ സ്വാമിക്ക് ബലിയിടുന്നു .നമസ്കാര മണ്ഡപത്തിന്റെ മുകൾത്തട്ടിൽ നവഗ്രഹങ്ങൾ,ഭൂതം ,തെയ്യം .
വടക്ക് കിഴക്ക് ഭാഗത്തുള്ള കുളത്തിന്റെ കിഴക്ക് ഭാഗത്ത് ശിലാലിഘിതം 
വിഗ്രഹം വെള്ളത്തിൽ (മറഞ്ഞിട്ടാണ് )മുങ്ങിയിട്ടാണ് ആഴം പറയാനാവില്ല .ഒരിക്കൽ ഒരു പൂജാരി ആഴം അറിയാനായി ഒരുമോതിരം നൂലിൽ കെട്ടി താഴ്ത്തി നോക്കി .മോതിരം തിരിച്ചു കിട്ടിയില്ല പിന്നീട് മാട്ടൂലിലെ പുഴയിൽ  നിന്ന് പിടിച്ച ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും ഒരു മീൻ പിടുത്തക്കാരന് ആ മോതിരം കിട്ടി. 
ഭരണം ManagingTrustee ശ്രീ വെള്ളലത്ത് ശിവക്ഷേത്രം 
                                        കടന്നപ്പള്ളി 
                തന്ത്രി നടുവത്ത് പുടവർ ഇല്ലം ,ശാന്തിക്കാരൻ നമ്പൂതിരി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ