ശ്രീ ചപ്പാരം തട്ട ഭഗവതീ ക്ഷേത്രം
പിലാത്തറ മാതമംഗലം റൂട്ടിൽ പാണപ്പുഴജംഗ്ഷനിൽ നിന്ന് 2 കിമി വടക്ക്
പ്രതിഷ്ഠ ഭഗവതി( ദുർഗ്ഗ ) പതിനഞ്ചാം നൂറ്റാണ്ട്
ഭദ്രകാളി യുടെ മറ്റൊരു പ്രതിഷ്ഠ കൂടെയുണ്ട്
ദർശനസമയം 6 - 9. 30 am ; 6 - 7 .30 pm
ധനുവിലെ തിരുവാതിര മുതൽ
5 ദിവസം പാട്ട് ഉത്സവം
ഇപ്പോൾ നടത്താറില്ല
ഇപ്പോൾ നടത്താറില്ല
സ്വകാര്യക്ഷേത്രം
ദാരു ചരിത്രം
ദാരു ചരിത്രം
പതിനഞ്ചാം നൂറ്റാണ്ടിൽ വേങ്ങയിൽ തറവാട്ടിലെ ഒരുകാരണവത്തി സ്ത്രീക്ക് ഒരു ക്ഷേത്രം പണിയണമെന്ന മോഹമുദിച്ചു .അക്കാലത്ത് അവിടെ നിന്നും(പാണപ്പുഴ ) 25 കിമി അകലെയുള്ള പടപ്പങ്ങാട്ട് വിഗ്രഹ നിർ മ്മാണത്തിന്റെ ഒരു കേന്ദ്രമായിരുന്നു .ഒരു ബിംബം പണിതീർത്ത് പടപ്പാങ്ങാട്ടെ ദുർഗ്ഗാ ചൈതന്യം അതിൽ ആവാഹിച്ച് ശാന്തിക്കാരാൻ അതുമായി പാണപ്പുഴയിലേക്ക് പുറപ്പെട്ടു .പ്രതിഷ്ഠ ഇപ്പോഴുള്ള സ്ഥലത്ത് എത്തിയപ്പോൾ വിഗ്രഹം ഒരു ചപ്പംഗം മരത്തിന്റെ ചുവട്ടിൽ വെച്ച് ക്ഷേത്രത്തിന്റെ പണി പൂർത്തിയാവുന്നത് വരെ പൂജിച്ചു ചപ്പംഗം മരത്തിന്റെ ചുവട്ടിൽ വെച്ച് പൂജ ചെയ്തത് കൊണ്ട് ആ സ്ഥലം ചപ്പംഗതട്ട എന്നറിയപ്പെട്ടു. പിന്നീട് ചപ്പാരം തട്ടയായി. കുടുംബക്ഷേത്രം ആയതുകൊണ്ട് കുടുംബാംഗങ്ങളു ടെ ഒരു കമ്മിറ്റി ഭരണം നടത്തുന്നു ദാരു ശില്പങ്ങൾക്ക് പ്രസിദ്ധമാണ് ക്ഷേത്രം
പാട്ടൂട്ടിന്റെ മച്ചിൽ ശ്രീചക്രം ,ദേവതതകൾ ,ദശാവതാരം, രക്തബീജാസുര നിഗ്രഹം എന്നിവയുണ്ട് .ചുറ്റബലത്തിന്റെ മച്ചിൽ പാലാഴി മഥനം ,അനന്ത ശയനം ,മഹിഷാസുര വധം ,നവഗ്രഹങ്ങൾ രാമായണത്തിലെ രംഗങ്ങൾ എന്നിവയുണ്ട് .
മുഖ്യ വഴിപാടുകൾ നിറമാല ,ശർക്കരപ്പായസം,പുഷ്പാഞ്ജലി
തന്ത്രി നെല്ലിയോട്ട് മന ശാന്തിക്കാരാൻ ശീവൊള്ളി ബ്രാമണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ