2013 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

ശ്രീ വാസുദേവപുരംകൃഷ്ണക്ഷേത്രം കൈതപ്രം

ശ്രീ വാസുദേവപുരംകൃഷ്ണക്ഷേത്രം കൈതപ്രം 
പിലാത്തറയിൽ നിന്ന് ഓലയംബാടി റൂട്ടിൽ 6 കിമി NH 1 7 ൽ കൈതപ്രത്ത് 
പ്രതിഷ്ഠ ശ്രീകൃഷ്ണൻ പതിനെട്ടാം നൂറ്റാണ്ട് 

ശിവൻ ,ഗണപതി എന്നീ ഉപ പ്രതിഷ്ഠകൾ 

ദർശനസമയം രാവിലെ  6 -10. 30  മണി ; 
വൈകീട്ട് 6 - 8 മണി വരെ 
മുഖ്യ വഴിപാടുകൾ നെയ്യപ്പം ,പാല്പായസം ,വെള്ള നിവേദ്യം ,ശർക്കര പായസം ,നെയ്യ്പായസം,തൃമധുരം,അവൽ നിവേദ്യം   

ഇടവത്തിലെ പൂയ്യത്തിനു പ്രതിഷ്ടാ ദിനം 

ഭരണം സെക്രട്ടറി ശ്രീ വാസുദേവപുരംകൃഷ്ണക്ഷേത്രകമ്മിറ്റി 
കൈതപ്രം മാതമംഗലം 
ചരിത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇവിടത്തെ ചില നമ്പൂതിരിമാർ തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറ ജപത്തിന് പോയി .മഹാരാജാവിനോട്‌ തങ്ങളുടെ  ഒരു വിഷ്ണു ക്ഷേത്ര നിർമ്മിക്കാനുള്ള സഹായത്തിനു അഭ്യർത്തിച്ചു.അവർ തിരിച്ചു പോകുന്നതിനു മുൻപായി മനോഹരമായ ഒരു വേണുഗോപാല വിഗ്രഹവും ,കുറച്ച് പണവുംരാജാവ്  നല്കി. അവർ തിരിച്ചെത്തി വിഗ്രഹം പട്ടിൽ പൊതിഞ്ഞു വെള്ളത്തിൽ സൂക്ഷിച്ചു (ജലാധി വാസം ).താന്ത്രിക കർമ്മം നടത്തിയ ആൾക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്നു ഒരു പ്രശ്നം വെച്ചു .വിഗ്രഹം വെള്ളത്തിൽ നിന്ന് പുറത്ത് എടുത്ത് ഒരു ഇലഞ്ഞി മരത്തിനു ചുവട്ടിൽ  പ്രതിഷ്ഠിച്ചു .പിന്നീട് ഒരു ശ്രീകോവിൽ പണിതു പ്രതിഷ്ഠ അതിലേക്ക് മാറ്റി .അനന്ത പത്മനാഭന്റെ ചൈതന്യം കൊണ്ട് വരുമ്പോഴേ വിഗ്രഹത്തിനു ഉണ്ടായിരുന്നു എന്ന് പ്രശ്നത്തിൽ തെളിഞ്ഞു. HR &CE  Department   1989ൽ  ക്ഷേത്ര ഭരണം ഏറ്റെടുത്തു .
നമസ്കാര മണ്ഡപത്തിന്റെ മച്ചിൽ ദശാവതാരത്തിന്റെ ദാരുശില്പങ്ങളുണ്ട് .ബലിക്കൽപുരയുടെ(അഗ്ര മണ്ഡപത്തിന്റെ ) മച്ചിൽ അഷ്ട -ദിക്  പാലകരും. 
തന്ത്രി നടുവത്ത് പുടവൂർ ഇല്ലം 
ശാന്തിക്കാരൻ മലയാള ബ്രാമണൻ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ